തിരുവനന്തപുരം: ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ച മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി എം.എല്‍.എയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. ഷാജിക്ക് സഭാനടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നു.എന്നാല്‍ കോടതിയുടെ വാക്കാലുള്ള പരാമര്‍ശം നടപ്പാക്കാനുള്ള ബാധ്യതയില്ലെന്നാണ് സ്പീക്കറുടെ നിലപാട്.
ഇതോടെ 27 മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കെ.എം. ഷാജിക്ക് സാധിക്കില്ല. നേരത്തെ നിയമസഭാംഗത്വം റദ്ദാക്കിയ കെ.എം. ഷാജിയെ ആറുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന ലേഖനങ്ങള്‍ പ്രചരിപ്പിച്ച് വിജയിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഹൈകോടതിയുടെ നടപടി.
Discussion about this post