ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ ഏറ്റുമുട്ടലില്‍ എട്ട് നക്സലുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢ് പോലീസിന്റെ ജില്ലാ റിസര്‍വ്വ് ഗാര്‍ഡുകളും സി.ആര്.പി.എഫ് ജവാന്മാരും സംയുക്തമായി നടത്തിയ നീക്കത്തിലാണ് നക്സലുകള്‍ കൊല്ലപ്പെട്ടത്. അതേസമയം രണ്ട് ജില്ലാ റിസര്‍വ്വ് ഗാര്‍ഡുകള്‍ വീരമൃത്യു വരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രദേശത്ത് നിന്നം ആയുധങ്ങളു വിണ്ടെടുത്തിട്ടുണ്ട്. മരിച്ച സുരക്ഷാ സൈനികരുടെയും മാവോയിസ്റ്റുകളുടെയും ശരീരങ്ങള്‍ വീണ്ടെടുക്കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞെന്ന് സുക്മ എസ്.പി അഭിഷേക് മീന വ്യക്തമാക്കി.
കൊല്ലപ്പെട്ട് മാവോയിസ്റ്റുകള്‍ എല്ലാവരും തന്നെ സി.പി.ഐ (മാവോയിസ്റ്റ്) പാര്‍ട്ടിയുടെ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി അംഗങ്ങളായിരുന്നു.
Discussion about this post