പാര്‍ട്ടിക്കാരെ പോലെ വിഡ്ഢികളല്ല മറ്റുള്ളവരും എന്ന പ്രയോഗവുമായി സിപിഎമ്മിനെ പരിഹസിച്ച് അഡ്വക്കറ്റ് എ ജയശങ്കര്‍.ലൈംഗിക അതിക്രമ പരാതിയില്‍ പി.കെ ശശി എംഎല്‍എയെ പാര്‍ട്ടി ആറ് മാസത്തേക്ക് സസ്‌പെന്റ് ചെയ്ത വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് ജയശങ്കറിന്റെ പരിഹാസം. പറഞ്ഞ് കേട്ട കാര്യങ്ങള്‍ക്ക് പോലും പോലിസില്‍ പരാതി നല്‍കുന്നവരാണ് ഡിവൈഎഫ്‌ഐക്കാര്‍. കൊല്ലത്ത് നടിയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപണമുയര്‍ന്ന എംപിക്കെതിരെ നടിയ്ക്ക് പരാതി ഇല്ലാതിരുന്നിട്ടും പരാതി നല്‍കിയത് ഡിവൈഎഫ്‌ഐ നേതാവാണ്. ടിപി സെന്‍കുമാര്‍ വ്യാജരേഖയുണ്ടാക്കി എന്ന ആരോപണത്തില്‍ പരാതി നല്‍കിയത് ഡിവൈഎഫ്‌ഐക്കാരാണ്. ഈ വിഷയത്തില്‍ ഡിവൈഎഫ്‌ഐക്കാര്‍ക്ക് പരാതിയില്ല. വണ്‍ ടൂത്രി പ്രസംഗം നടത്തിയ എംഎം മണിയെ പാര്‍ട്ടി ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് ആറ് മാസം സസ്‌പെന്റ് ചെയ്തു. ആറ് മാസത്തിന് ശേഷം ജില്ല സെക്രട്ടറിയായി മണി തിരിച്ചെത്തി. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ നിന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലേക്കെത്തി. ഇപ്പോള്‍ മന്ത്രിയായി സ്‌റ്റേറ്റ് കാറില്‍ വിലസുകയാണ്. ഭാവിയില്‍ പി.കെ ശശി ജില്ല സെക്രട്ടറിയായാലോ, മന്ത്രിയായാലോ, എന്തിന് മുഖ്യമന്ത്രിയായാല്‍ പോലും അത്ഭുതപ്പെടാനില്ലെന്നും ജയശങ്കര്‍ പറയുന്നു
വീഡിയൊ-
Discussion about this post