ഡല്‍ഹി: ശബരിമല വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നാലംഗ സമിതിയെ നിയോഗിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും എം.പിയുമായ സരോജ് പാണ്ഡെ, പ്രഹ്ലാദ് ജോഷി എം.പി, പട്ടികവിഭാഗം മോര്‍ച്ച ദേശീയ പ്രസിഡന്റ് വിനോദ് സോങ്കര്‍ എം.പി, നളിന്‍കുമാര്‍ കട്ടീല്‍ എം.പി എന്നിവരാണ് സമിതി അംഗങ്ങള്‍.
ശബരിമല സമരത്തിനിടെ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
Discussion about this post