നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി ചുമത്തി പോലിസ്.നെടുമ്പാശേരി വിമാനത്താവളത്തില്‍ നാമജപ്രതിഷേധത്തിന് നേതൃത്വം നല്കി എന്നി രണ്ട് കേസുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. തൃപതി ദേശായിയെ തടഞ്ഞു, വിമാനത്താവളത്തില്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി. സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തു, നാമജപത്തില്‍ അണി നിരന്നു തുടങ്ങിയവയാണ് സുരേന്ദ്രനെതിരായ കേസുകള്‍.
ഒപ്പം ഉണ്ടായിരുന്ന പ്രതിഷേധക്കാരെ പ്രകോപിതരാക്കി എന്നും പോലിസ് പറയുന്നു. കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തിരുന്നത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് എന്നാണ് പോലിസ് പറയുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന.
അതേസമയം ശബരിമലയില്‍ ഭക്തയെ അക്രമിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട കോടതി പരിഗണിക്കുകയാണ്. അഡ്വക്കറ്റ് കെ രാംകുമാറാണ് സുരേന്ദ്രന് വേണ്ടി ഹാജരാവുന്നത്.
നെയ്യാറ്റിന്‍കര തഹസീല്‍ദാറെ ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സരേന്ദ്രന് ഇന്ന് ജാമ്യം ലഭിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കേസില്‍ തനിക്കെതിരെ പോലിസ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
പഴയ കേസുകളിലും അല്ലാത്തവയിലുമായി ആറ് വാറന്റുകളാണ് ഇന്നലെ ജയിലിലെത്തിയത്. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നും 2 വാറന്റുകള്‍ വീതവും റാന്നിയില്‍ നിന്നും ഒരു വാറന്റുമാണ് ഇന്നലെ പോലീസ് ഹാജരാക്കിയത്.
അതേസമയം തനിക്കെതിരെ കള്ളക്കേസുകളാണ് സര്‍ക്കാരും പോലീസും ചേര്‍ന്ന് നടത്തുന്നതെന്ന് സുരേന്ദ്രന് പറഞ്ഞു. തന്നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദമുണ്ടായിരുന്നതായി സുരേന്ദ്രന് ആരോപിച്ചു. കൂടാതെ മുഖ്യമന്ത്രിയുടെ വലംകൈയ്യായ കൊല്ലം ജില്ലയിലെ ഉദ്യോഗസ്ഥനും പൊലീസ് ആസ്ഥാനത്തെ മറ്റൊരു ഉന്നതനും സുരക്ഷാ ഉദ്യോഗസ്ഥരെ ഇടയ്ക്കിടെ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നതായി അദ്ദേഹം ആരോപിച്ചു.
തന്നെ ഇടയ്ക്കിടെ യാത്ര ചെയ്യിപ്പിച്ച് ബുദ്ധിമുട്ടിക്കാനും നീക്കം നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയശേഷം പൂജപ്പുരയിലേക്കുള്ള യാത്രയില്‍ സുരേന്ദ്രന് അല്പ സമയം ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ വിശ്രമിക്കാന്‍ സമയം നല്‍കിയിരുന്നു. തുടര്‍ച്ചയായി യാത്ര ചെയ്യുന്നത് മൂലം തനിക്ക് നടുവേദനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത് വാറന്റുകളില്‍ കടുത്ത സിപിഎം ഉദ്യോഗസ്ഥരെ നിയോഗിക്കാനാണു നീക്കമെന്നും സുരേന്ദ്രന് ആരോപിച്ചു.
Discussion about this post