അഹമ്മദാബാദ്: ഗുജറാത്തിൽ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. അഹമ്മദാബാദ് നഗരത്തിലെ സ്‌കൂളുകളിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. ഡൽഹി പബ്ലിക് സ്‌കൂൾ, ആനന്ദ് നികേതൻ എന്നീ സ്‌കൂളുകളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. സ്‌കൂളിന്റെ ഇ-മെയിൽ വിലാസത്തിലേക്ക് ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. സന്ദേശം ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ ഉടനെ വിവരം പോലീസിനെ അറിയിച്ചു.
വിവരം അറിഞ്ഞ് പോലീസ് എത്തി പരിശോധന തുടരുകയാണ്. ബോംബ് സ്‌ക്വാഡും ഒപ്പമുണ്ട്. മുൻകരുതലിന്റെ ഭാഗമായി മുഴുവൻ വിദ്യാർത്ഥികളെയും വീടുകളിലേക്ക് മടക്കി അയച്ചു.
കഴിഞ്ഞ ആഴ്ച ഡൽഹി-എൻആർസിയിലെ സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഹമ്മദാബാദിലും സമാന സംഭവം ഉണ്ടാകുന്നത്.
Discussion about this post