ശബരിമല ദര്‍ശനത്തിനെത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയേയും കുടുംബത്തെയും അപമാനിച്ച സംഭവത്തില്‍ നിലയ്ക്കലിന്റെ സുരക്ഷ ചുമതല ഉണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്രയ്ക്ക് വക്കീല്‍ നോട്ടിസ്. കെപി ശശികലയുടെ മകന് വിജീഷ് ആണ് അഡ്വ.പി.എസ് ശ്രീധരന് പിള്ളയുടെ ഓഫിസ് മുഖേന നോട്ടിസ് അയച്ചിരിക്കുന്നത്. മകനുമായി ചോറുണിന് പോകുമ്പോള്‍ തന്നെയും കുടുംബത്തെയും അപമാനിച്ചുവെന്നാണ് പരാതി.
സംഭവത്തില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ 25 ലക്ഷം രൂപയുടെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകുമെന്ന് നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു. പേരക്കുട്ടിയുമായി സന്നിധാനത്തേക്ക് പോകുകയായിരുന്ന കെ.പി ശശികലയെയും മകന് വിജീഷിനെയും പോലിസ് തടഞ്ഞിരുന്നു. ബസില്‍ കയറിയ എസ് പി യതാഷ് ചന്ദ്ര മോശം രീതിയിലാണ് ശശികലയോട് പ്രതികരിച്ചത്. അവരൊരു സ്ത്രീയല്ലേ എന്ന് ചോദിച്ച കുടുംബാംഗത്തിനെതിരെ കേസെടുക്കുമെന്ന് യതീഷ് ചന്ദ്ര ഭീഷണിപ്പെടുത്തിയതും വിവാദമായി.
Discussion about this post