ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ക്കുന്ന നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന് . പിണറായി വിജയനല്ല മുഖ്യമന്ത്രിയാണ് യോഗം വിളിച്ചത് . എസ്.എന്‍.ഡി.പി യോഗത്തില്‍ പങ്കെടുത്ത് നിലപാട് അറിയിക്കും . വിഷയത്തിന്മേലുള്ള മുന്‍നിലപാടില്‍ മാറ്റമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു .
മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത നവോത്ഥാനസംഘടനകളുടെ യോഗം വൈകിട്ട് നാലുമണിയ്ക്കാണ് . എന്നാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജനറല്‍ സെക്രടറി ജി സുകുമാരന്‍ നായര്‍ വുക്തമാക്കി . യോഗക്ഷേമ സഭാ നേതാക്കള്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട് . ശബരിമല വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം ഉയരുന്നതിനിടയിലാണ് പിന്തുണ ഉറപ്പിക്കുന്നതിനായി മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത് .
Discussion about this post