പ്രതിരോധമേഖല ശക്തമാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു . തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍ ഉള്‍പ്പടെയുള്ള 3000 കോടിയുടെ ആയുധങ്ങള്‍ വാങ്ങുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി . പ്രതിരോധമന്ത്രി നിര്‍മല സിതരാമന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം .
ഇന്ത്യയും റഷ്യയും ചേര്‍ന്ന് വികസിപ്പിച്ച ബ്രഹ്മോസ് മിസൈല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സുപ്രധാനഘടകമാണ് . അടുത്തിടെ ബ്രഹ്മോസിന്റെ പരിഷ്കരിച്ച പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചിരുന്നു . 100 കോടി ഡോളര്‍ നല്‍കി നാവികസേനയ്ക്കായി വാങ്ങുന്ന യുദ്ധകപ്പലുകളിലാണ് ബ്രഹ്മോസ് ഘടിപ്പിക്കുക .
200 മുതല്‍ 300 വരെ ഭാരമുള്ള മിസൈല്‍ ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈലിന് സാധിക്കും .
Discussion about this post