സി.പി.എം നേതാവിനെതിരെ പാര്‍ട്ടിയംഗം സ്വന്തം രക്തം കൊണ്ട് ഒപ്പിട്ട കത്തുകളെഴുതി വെച്ചതിന് ശേഷം ജീവനൊടുക്കി. മാനന്തവാടി തലപ്പുഴ സ്വദേശിയായ അനില്‍ കുമാറാണ് ആത്മഹത്യ ചെയ്തത്. 47 വയസ്സായിരുന്നു.
മാനന്തവാടി തലപ്പുഴ സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു അനില്‍ കുമാര്‍. ബാങ്ക് പ്രസിഡന്റ് കൂടിയായ സി.പി.എം മാനന്തവാടി ഏരിയാ കമ്മിറ്റി നേതാവ് പി.വാസുവിനെതിരെയാണ് അനില്‍ കുമാര്‍ രക്തം കൊണ്ട് ഒപ്പിട്ട കത്തുകളെഴുതിയത്. എഴ് കത്തുകളാണ് അനില്‍ കുമാറിന്റെ മുറിയില്‍ നിന്നും കണ്ടെത്താനായത്.
ബാങ്ക് പ്രസിഡന്റായ പി.വാസു തന്നെക്കൊണ്ട് ക്രമവിരുദ്ധമായ പല കാര്യങ്ങളും ചെയ്യിപ്പിച്ചുവെന്ന് കത്തില്‍ പറയുന്നു. തന്നെ ലക്ഷങ്ങളുടെ കടക്കെണിയിലാക്കിയതു വാസുവാണെന്ന് കത്തില്‍ പറയുന്നുണ്ട്. തന്നെ ബാങ്ക് പ്രസിഡന്റ് മാനസികമായി പീഡിപ്പിക്കുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് അനില്‍ കുമാര്‍ കത്തില്‍ പറയുന്നു. കത്ത് താനെഴുതിയതാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് സ്വന്തം രക്തം കൊണ്ട് ഒപ്പിട്ടിരിക്കുന്നതെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
സി.പി.എ തവിഞ്ഞാല്‍ 44ാം മൈല്‍ ബ്രാഞ്ച് കമ്മിറ്റിയംഗമായ സുനില്‍ കുമാര്‍ കഴിഞ്ഞ ദിവസമായിരുന്ന ജീവനൊടുക്കിയത്. ഇന്നലെയായിരുന്നു കത്തുകള്‍ കണ്ടെത്തിയത്.
അതേസമയം സംഭവത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന ആവശ്യവുമായി ജനകീയ കര്‍മ്മ സമിതി പ്രതിഷേധ പ്രകടനം നടത്തി. ഇതില്‍ സി.പി.എം നേതാവിന്റെ വീടിന് നേരെ കല്ലേറുമുണ്ടായി.
Discussion about this post