ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമനത്തില്‍ ജലീല്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യം അഭിമുഖത്തിന് വന്നവര്‍ക്കാര്‍ക്കും തന്നെ നിശ്ചി യോഗ്യതയില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ അവസരത്തിലാണ് ജലീലിന്റെ ബന്ധുവായ അദീബിന് നിയമനം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അദീബിനെ നിയമിച്ചത് മൂലം കോര്‍പ്പറേഷന് ഒരു രൂപ പോലും നഷ്ടം വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങളുണ്ടായപ്പോള്‍ അദീബ് മാതൃസ്ഥാപനത്തിലേക്ക് പോകുകയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലീലിന്റെ ബന്ധുനിയമനത്തില്‍ പ്രതിപക്ഷം മുന്നോട്ട് വെച്ച അടിയന്തര പ്രമേയം പരിഗണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ അഴിമതിയുടെ ചെളിക്കുണ്ടിലാണെന്ന് പ്രതിപക്ഷം പറഞ്ഞു. ലാഘവ ബുദ്ധിയോട് കൂടിയാണ് മുഖ്യമന്ത്രി വിഷയത്തെ സമീപിച്ചതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മന്ത്രി നേരിട്ട് ഇടപെട്ടത് കൊണ്ടാണ് ഫയല്‍ ക്യാബിനറ്റിലേക്ക് അയക്കാതിരുന്നതെന്ന് എം.എല്‍.എ കെ.മുരളീധരന്‍ പറഞ്ഞു. നിയമനം ലഭിക്കാന്‍ വേണ്ടിയുള്ള യോഗ്യത എം.ബി.എയില്‍ നിന്നും ബി.ടെക് ആക്കി മാറ്റിയത് മന്ത്രി ഇടപെട്ടത് മൂലമാണെന്നും മുരളീധരന്‍ പറഞ്ഞു. ഈ നാട്ടില്‍ എം.ബി.എകാരെ ലഭിക്കാന്‍ ബുദ്ധിമുട്ടാണോയെന്നും മുരളീധരന്‍ ചോദിച്ചു. ബന്ധു നിയമനത്തില്‍ മുഖ്യമന്ത്രി കൂട്ടുപ്രതിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ പ്രതിപക്ഷം ഏതറ്റം വരെയും നിയമപരമായി പോകുമെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം താന്‍ തെറ്റായതോ നിയമവിരുദ്ധമായതോ ആയ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് ജലീല്‍ വിശദീകരണം നല്‍കി. ചിലര്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ അന്യായമോ അനീതിയെ ചെയ്തിട്ടുണ്ടെന്ന് തെളിയിക്കുകയാണെങ്കില്‍ രാജിവെക്കാന്‍ തയ്യാറാണെന്നും ജലീല്‍ വ്യക്തമാക്കി.
Discussion about this post