നിയമസഭയില്‍ ബി.ജെ.പി എം.എല്‍.എ ഓ.രാജഗോപാലിനൊപ്പം ഒരുമിച്ചിരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ജനപക്ഷം എം.എല്‍.എ പി.സി.ജോര്‍ജ് മുന്നോട്ട് വന്നു. ഒരു ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പി.സി.ജോര്‍ജ് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കത്ത് നല്കി.
ആവശ്യം പരിശോധിച്ചതിന് ശേഷം മറുപടി നല്‍കാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
ഇതിന് മുന്‍പ് നിയമസഭയില്‍ പ്രതിഷേധ സൂചനയായി ഓ.രാജഗോപാലും പി.സി.ജോര്‍ജും കറുത്ത വസ്ത്രം ധരിച്ച് വന്നിരുന്നു. നിയമസഭയില്‍ ബി.ജെ.പിയോടൊപ്പം ശബരിമല വിഷയത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പി.സി.ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
Discussion about this post