ബാങ്കുകളില്‍ നിന്ന് വായ്പയായി എടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാര്‍ ആണെന്നും ദയവായി സ്വീകരിക്കണമെന്നും വിവാദ വ്യവസായി വിജയ് മല്ല്യ . വിവിധ ബാങ്കുകളില്‍ നിന്നും ലോണ്‍ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വിജയ് മല്ല്യയെ വിട്ടു കിട്ടുന്നതിനായി ബ്രിട്ടീഷ് കോടതിയില്‍ ഹര്‍ജ്ജി നല്‍കിയിരുന്നു . അതിന്മേലുള്ള വിധി വരുവാന്‍ അഞ്ചു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് വഴങ്ങാന്‍ തയ്യാറാണെന്ന നിലപാടുമായി മല്ല്യ രംഗത്തെത്തിയിരിക്കുന്നത് .
” തന്നെ കൈമാറുന്നതും വായ്പ തിരിച്ചടവും രണ്ടും രണ്ടു വിഷയമാണ് . അത് നിയമത്തിന്റെ വഴിക്ക് നടക്കട്ടെ . പണമാണ് പ്രധാനവിഷയം . വായ്പയെടുത്ത തുക പൂര്‍ണ്ണമായും തിരിച്ചടയ്ക്കാന്‍ ഞാന്‍ തയ്യാറാണ് . സര്‍ക്കാരും ബാങ്കുകളും അത് സ്വീകരിക്കണമെന്ന് ദയവായി ഞാന്‍ അപേക്ഷിക്കുന്നു . സ്വീകരിക്കാന്‍ തയ്യാര്‍ അല്ലെങ്കില്‍ കാരണം എന്താകുമെന്നും ” മല്ല്യ തന്റെ ട്വിറ്റെര്‍ വഴി ചോദിക്കുന്നു .
മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും തന്നെ വായ്പ്പാത്തട്ടിപ്പ്ക്കാരാനായാണ് ചിത്രീകരിക്കുന്നതെന്നും എന്നാല്‍ പണം തിരിച്ച് അടയ്ക്കാനുള്ള അവസരം പോലും ഇത് വരെ തന്നിട്ടില്ല . എണ്ണ വില കൂടിയതോടെ തന്റെ കമ്പനി നഷ്ടത്തിലായതും , ബാങ്കില്‍ നിന്നെടുത്ത പണം മുഴുവന്‍ നഷ്ടമായി . 2016 ല്‍ പണം തിരിച്ചടയ്ക്കാമെന്നു നിര്‍ദ്ദേശിച്ചിരുന്നു എന്നാല്‍ ആരും കേട്ടില്ലെന്നും . ഒരു നഷ്ടം വന്നപ്പോള്‍ ആരും തന്നെ തിരിഞ്ഞു നോക്കിയില്ലെന്നും മല്ല്യ പറയുന്നു .
Discussion about this post