തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി നേതാവ് സി.കെ പത്മനാഭന്‍ നിരാഹാര സമരം കിടക്കുന്ന സമരപ്പന്തലിന് സമീപം ആത്മഹത്യാ ശ്രമിച്ച അയ്യപ്പ ഭക്തന്‍ മരിച്ചു.. മുട്ടട സ്വദേശി വേണുഗോപാല്‍
നായരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച തീ കൊളുത്തി പിന്നീട് സമരപ്പന്തലിന് സമീപത്തേക്ക് ഓടിയെത്തുകയായിരുന്നു. തീ കത്തുന്ന സമയത്തും ശരണം വിളിച്ചുകൊണ്ടാണ് ഇയാള്‍ ഓടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ശബരിമല അരവണ പ്ലാന്റിലെ ജീവനക്കാരനാണ് വേണുഗോപാല്‍ നായര്‍.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം ഉണ്ടായത്. സി.കെ പത്മനാഭനോടൊപ്പം 70 ഓളം പ്രവര്‍ത്തകരും സമരപ്പന്തലിലുണ്ടായിരുന്നു. പുലര്‍ച്ചെ രണ്ടു മണിയോടെ സമരപ്പന്തലിന് എതിര്‍വശത്തുള്ള ക്യാപ്പിറ്റല്‍ ടവറിന് മുന്നില്‍ നിന്ന് തീകൊളുത്തിയ വേണുഗോപാല്‍ എതിര്‍വശത്തുള്ള സമരപ്പന്തലിന് സമീപത്തേക്ക് ഓടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
വേണുഗോപാല്‍ അയ്യപ്പ ഭക്തനാണെന്നും സര്‍ക്കാരിന്റെ ശബരിമല വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് വേണുഗോപാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ബി.ജെ.പി ആരോപിച്ചു.
ദേഹത്ത് മണ്ണെണ്ണ ഒഴിക്കുന്നത് കണ്ട് സമരപ്പന്തലിലുള്ളവര്‍ പോലീസിനെ വിളിക്കുന്നതിനിടെ തീ കൊളുത്തി ഇയാള്‍ സമരപ്പന്തലിന് സമീപത്തേക്ക് ഓടുകയായിരുന്നു. ഉടന്‍ പോലീസും മറ്റുള്ളവരും ചേര്‍ന്ന് തീ കെടുത്തി ഇയാളെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം മരിക്കുകയായിരുന്നു.
ശബരിമലയിലെ ആചാരലംഘനം സംബന്ധിച്ച നടപടികളില്‍ മനോവിഷമത്തിലാണ് വേണുഗോപാലെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുവതി പ്രവേശനവിധി നടപ്പിലാക്കാനുള്ള പ്രതിഷേധസമരങ്ങളിലും പങ്കെടുത്തിരുന്നു.
വേണുഗോപാല്‍ സജീവ ബിഎംഎസ് പ്രവര്‍ത്തകനാണെന്ന് ബിജെപി കേന്ദ്രങ്ങള്‍ പറഞ്ഞു.ശബരിമലയിലെ വിശ്വാസികളുടെ വികാരം മുഖ്യമന്ത്രി ഇത്ര ലഘൂകരിച്ച് കാണരുതെന്ന് സി.കെ പത്മനാഭന്‍ പ്രതികരിച്ചു.
Discussion about this post