തിരുവനന്തപുരം പാളയത്ത് ട്രാഫിക് നിയമം തെറ്റിച്ച് യു ടേണ്‍ എടുത്തത് ചോദ്യം ചെയ്ത പോലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ . തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥികളാണ് പിടിയിലായത് .
ട്രാഫിക് നിയമം തെറ്റിച്ച് യു ടേണ്‍ എടുത്തത് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ അമല്‍ കൃഷ്ണ തടഞ്ഞത് ബൈകിലെത്തിയ യുവാവിനെ പ്രകോപിപ്പിക്കുകയായിരുന്നു . തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയായിരുന്നു . സംഭവമറിഞ്ഞ് യൂണിവേഴ്സിറ്റി കോളേജില്‍നിന്നെത്തിയ വിദ്യാര്‍ഥികള്‍ പോലീസുകാരെ മര്‍ദിക്കുകയും ചെയ്തു . സഹപ്രവര്‍ത്തകര്‍ മര്ദ്ധനമേല്ക്കുമ്പോള് മറ്റു പോലീസുകാര്‍ നോക്കി നില്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു .
ആക്രമണത്തിനു ശേഷം ബൈക്കില്‍ രക്ഷപ്പെട്ടവരെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല . മര്‍ദ്ധനമേറ്റ പോലീസുകാര്‍ തിരുവനന്തപുരം ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി . എന്നാല്‍ ഇത്തരമൊരു ആക്രമണത്തിന് പിന്നില്‍ എസ്.എഫ്.ഐക്ക് പങ്കില്ല എന്നായിരുന്നു ജില്ലാ പ്രസിഡന്റ് ഷിജിത്തിന്റെ വിശദീകരണം .
സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസ് കാര്യക്ഷമമായ അന്വേഷണത്തിന് തയ്യാറായത്
Discussion about this post