ജോണ്‍ ഡിറ്റൊ പിആര്‍-In Facebook
ഇനി ഡോ.. നുണയിടം മാഷ് ഡോക്ട്രേറ്റ് നേടിയ കഥ കേള്‍ക്കാം കുട്ടുകാരേ?
കഥ നടക്കുന്നത് കാലടി സംസ്കൃതസര്വ്വകലാശാലയിലാണ്.
അവിടെ ഡോക്ട്രേറ്റിനായി കഥാനായകന് പ്രബന്ധം സമര്‍പ്പിക്കുന്നു.
വിഷയം ‘ ‘രാഷ്ട്രീയാന്ധത മലയാള നോവലിലും ചിത്രകലയിലും ‘ (Political Blindness in Malayalam novel and painting’)
വിഷയം അതിവ്യാപ്തി ദോഷമുള്ളതുകൊണ്ടും പല ഗ്രന്ഥങ്ങളില്‍ നിന്നും നേരിട്ട് കോപ്പിയടിക്കുകയും കടപ്പാട് രേഖപ്പെടുത്താതിരിക്കുകയും ചെയ്കയാലും ഡോ: എം.ജി.ശശിഭൂഷണ്‍ ഉള്‍പ്പെടെയുള്ള മൂന്നു വിദഗ്ദ്ധര്‍ പ്രബന്ധം തള്ളി.
ആ സമയത്തെ സര്‍വ്വകലാശാലാ വൈസ് ചാന്‍സലറുടെ അടുക്കല്‍ CPM ലെ വൈപ്പിന്‍ ദ്വീപ് നേതാവും മുന്‍ മന്ത്രിയുമായ സഖാവ് പാഞ്ഞെത്തി.
നുണയിടത്തിന് എങ്ങനെയും ഡോക്ട്രേറ്റ് നല്‍കണം.
മന്ത്രിയുടെ നിര്‍ബ്ബന്ധവും ഇടതുപക്ഷ അക്കാഡമിക് പണ്ഡിതരുടെ അഭിപ്രായവും മാനിച്ച് വി.സി.യുടെ പ്രത്യേക അധികാരം വി.സി. ഉപയോഗിച്ചു.
തനിക്ക് ബോധ്യമുള്ള മികച്ച ഒരു പണ്ഡിതന് റഫര്‍ ചെയ്യാം.
വി.സി. ഏല്‍പ്പിച്ചത് കലാപണ്ഡിതനായ ഡോ… മേനോനെയാണ്. അദ്ദേഹം പ്രബന്ധം വായിച്ച് ഞെട്ടി. ചിത്രകലയെക്കുറിച്ച് താനെഴുതിയ ഗ്രന്ഥം അപ്പാടെ പകര്‍ത്തിയിരിക്കുന്നു.
ഗൈഡിന്റെ പുസ്തകം കോപ്പിയടിച്ചതായിട്ടു പോലും വലിയ വാത്സല്യനിധിയായ
മേനോന് സാര്‍ അത് പുറത്തു പറയാതെ വച്ചു.( സ്വകാര്യ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്)
അങ്ങനെയാണ് നുണയിടത്തിന് ഡോക്ട്രേറ്റ് കിട്ടിയത്.
ഇങ്ങനെയൊക്കെയാണ് നമ്മുടെ സര്വ്വകലാശാലകള്ഡോക്ട്രേറ്റ് നല്‍കുന്നത് എന്നതിനാലാവാം ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം ബീഹാറിനും താഴെയായത്.
അതിനാലാണ് നുണയിടം പറയുന്നതെല്ലാം വസ്തുതാ വിരുദ്ധമായിപ്പോകുന്നത്.
CPM ലെ യജമാനന്മാര്ക്കു വേണ്ടി നുണകള്‍ പറയുകയും
പണ്ഡിതനെന്ന വാക്കിനെ അപമാനിക്കുകയും ചെയ്യുന്ന പണി അദ്ദേഹമിനിയും തുടരും.
മഹാഭാരതപ്രഭാഷണ പരമ്പര കേട്ടപ്പോഴാണ് ഇദ്ദേഹം വ്യാജനാണെന്ന് ഞാന്‍ മനസ്സിലാക്കുന്നത്.
രണ്ടു കൊല്ലം മുമ്പുതന്നെ.
അന്നേ FB യില്‍ ഞാനെഴുതിയിരുന്നു.അത് കണ്ട ആലുവാ സഖാക്കള്‍ എന്നെ അടാര്‍ ചീത്ത വിളിക്കുകയും ചെയ്തു. പൊതുവേദിയില്‍ സംവാദത്തിന് ഞാന്‍ നുണയിടത്തെ വെല്ലുവിളിക്കുകയും ചെയ്തെങ്കിലും ഒന്നുമല്ലാത്ത എന്റെ വെല്ലുവിളി സഖാക്കളും കഥാനായകനും തളളി.അന്നേ നുണയിടത്തിന്റെ ജാതകം ഞാന്‍ തപ്പിയെടുത്തതാണ്.
ഇനിയുമുണ്ട് നവോത്ഥാന നായകരുടെ വ്യാജ നിര്‍മ്മിതികളുടെ ചെങ്കൊടി മാഹാത്മ്യം.
കഥ തീര്‍ന്നിട്ടില്ല …https://www.facebook.com/johnditto.pr/posts/2255856227760611
Discussion about this post