ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവ് . ഇത്തവണത്തെ മണ്ഡല – മകരവിളക്ക് പൂജയ്ക്കായി നടതുറന്നതിന് ശേഷം 51 കോടി രൂപയിലധികം കുറവാണ് വരുമാനത്തിലുണ്ടായിയിരിക്കുന്നത് .
അരവണയുടെ വില്‍പനയില്‍ മാത്രം 53,97,53465 രൂപയില്‍ നിന്നും 26,75,76805 രൂപയായി കുറഞ്ഞു , 27,21,76660 രൂപയുടെ കുറവാണ് ദേവസ്വം ബോര്‍ഡിനുണ്ടായത് . അപ്പം വിറ്റുവരവിലും കുറവുകള്‍ നേരിട്ടിട്ടുണ്ട് . 6,92,48,270 രൂപയുടെ കുറവാണ് ഇത്തവണ അപ്പം വില്പനയില്‍ വന്നിരിക്കുന്നത് .
അതെ സമയം ക്ഷേത്രത്തിന്റെ വരുമാനത്തില്‍ കുറവ് വരുവാന്‍ കാരണം പോലീസിന്റെ നിയന്ത്രണമല്ലെന്നും സമരമാനെന്നും ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു . ക്ഷേത്രത്തെ വെച്ച് രാഷ്ട്രീയം കളിക്കാന്‍ ദേവസ്വം ബോര്‍ഡ് അനുവദിക്കില്ലെന്നും പത്മകുമാര്‍ പറഞ്ഞു
ബോര്‍ഡിനു കീഴിലുള്ള 1258 ക്ഷേത്രങ്ങളുടെ കാര്യത്തില്‍ ബോര്‍ഡിന് പേടി ഇല്ലെന്നും സര്‍ക്കാര്‍ ക്ഷേത്രത്തിന് വേണ്ട സഹായം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പത്മകുമാര്‍ വ്യക്തമാക്കി .
Discussion about this post