പ്രമുഖ സിനിമാ -സീരിയല്‍ നടന് ഗീഥാ സലാം അന്തരിച്ചു . ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു . വൈകിട്ട് നാലോടെയാണ് അന്ത്യം . കൊല്ലം ഓച്ചിറ സ്വദേശിയാണ് .
നാടകനടനായിട്ടായിരുന്നു സലാം തന്റെ അഭിനയജീവിതം ആരംഭിച്ചത് . നാടകാകൃത്ത് , സംവിധായകന് എന്നീ മേഖലകളിലും സജീവമായിരുന്നു . കുഞ്ഞിക്കൂനന് , ഈ പറക്കുംതളിക , കുബേരന് , ഗ്രാമഫോണ്‍ , സദാനന്ദന്റെ സമയം , മാമ്പഴക്കാലം എന്നിങ്ങനെ 80 ലധികം ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് .
പൊതുമാരാമത്ത് ജീവനക്കാരനായിരുന്ന സലാം നാടക രംഗത്ത് സജീവമാകുന്നതിനായി ജോലി രാജിവെയ്ക്കുകയായിരുന്നു . റഹ്മബീവിയാണ് ഭാര്യ . കബറടക്കം വ്യാഴാഴ്ച രാവിലെ 10 നു ഓച്ചിറ വടക്കേ ജുമാഅത്ത് ഖബറിസ്ഥാനില്‍ നടക്കും .
Discussion about this post