അഴിക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിയ ഉത്തരവ് വീണ്ടും ശരിവെച്ച് ഹൈക്കോടതി . അഴിക്കോട് മണ്ഡലത്തില്‍ നിന്നുമുള്ള സിപിഎം പ്രവര്ത്തകന് ബാലന് നല്കിയ ഹര്‍ജിയിലാണ് രണ്ടാം ഉത്തരവ് . ആദ്യത്തെ ഉത്തരവ് പോലെ തന്നെ ആറുവര്‍ഷത്തേക്ക് അയോഗ്യത നിലനില്ക്കും .
ആദ്യഹര്ജ്ജിയിലെ വാദത്തിനിടയില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് വളപട്ടണത്തെ മുന്‍ എസ് ഐ ക്കെതിരെ കെ.എം ഷാജി നല്കിയ ഹര്‍ജി നാളെ പരിഗണിക്കും .
കെ.എം ഷാജിയുടെ യോഗ്യത വിധിയ്ക്ക് കാരണമായ വര്‍ഗീയ പരാമര്‍ശമുള്ള നോട്ടീസ് യു.ഡി.എഫ് കേന്ദ്രത്തില്‍ നിന്നാണ് പിടിച്ചെടുത്തത് എന്നായിരുന്നു എസ്.ഐയുടെ മൊഴി എന്നാല്‍ ഇത് പിറ്റേദിവസം സിപിഎം പ്രവര്ത്തകന് പോലീസ് സ്റ്റേഷനില്‍ എത്തിച് നല്‍കുന്നതാണ് എന്ന് കാണിക്കുന്ന രേഖയുള്‍പ്പടെ അടങ്ങിയ ഹര്‍ജി യാണ് കെ.എം ഷാജി സമര്‍പ്പിച്ചിരിക്കുന്നത് .
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷവോട്ടുകള്‍ നേടുന്നതിനായി ഷാജി വര്‍ഗീയത പ്രചരിപ്പിച്ചു എന്നത് കാട്ടിയായിരുന്നു എതിര് സ്ഥാനാര്‍ഥിയായ എം.വി നികേഷ് കുമാര്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത് . ഇതേ തുടര്‍ന്നാണ് ആറു വര്‍ഷത്തേയ്ക്ക് ഷാജിയെ അയോഗ്യനാക്കി കോടതി വിധിച്ചത് .
Discussion about this post