കളമശ്ശേരി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്മാന് സലിം രാജിന്റെ ബന്ധു അബ്ദുള്‍ മജീദ് അറസ്റ്റിലായി. എറണാകുളം സിബിഐ യൂണിറ്റാണ് അബ്ദുള്‍ മജീദിനെ അറസ്റ്റ് ചെയ്തത്. കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ സലിം രാജിനോപ്പം തിരുവനന്തപുരം സിബിഐ അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തില്‍ കഴിയുകയായിരുന്നു മജീദ്.
എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജൂണ്‍ 15 വരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഇതിനിടെ കളമശ്ശേരി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടിഒ സൂരജ് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് എറണാകുളം സിജെഎം കോടതിയെ അറിയിച്ചു. കേസില്‍ സാക്ഷിയായി നുണപരിശോധനയ്ക്ക് വിധേയനാകാമെന്നാണ് സൂരജ് കോടതിയെ അറിയിച്ചിരിക്കുന്നത്.
Discussion about this post