ളാഹ വലിയവളവില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു . ഒരു കുഞ്ഞടക്കം 22 പേരാണ് ബസിലുണ്ടായിരുന്നത് . നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് . ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ് .
വൈകിട്ട് അഞ്ചുമണിയോടെ ദര്‍ശനം നടത്തിയ ശേഷം മടങ്ങുകയായിരുന്ന ചെന്നൈ സ്വദേശികളാണ് അപടകത്തില്‍പ്പെട്ടത് . വലിയവളവിനു സമീപത്ത് എത്തിയപ്പോള്‍ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് പരിക്കേറ്റവരെ ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു .
Discussion about this post