ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താന്‍ ശ്രമിക്കുന്ന ആദിവാസി വനിതാ സംഘം സംസ്ഥാന പ്രസിഡന്റ് അമ്മിണി സംരക്ഷണം വേണമെന്ന ആവശ്യവുമായി പോലീസിനെ സമീപിച്ചു. കോട്ടയം എസ്.പി.ഹരിശങ്കറിനോട് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ഇവര്‍ സംരക്ഷണം ആവശ്യപ്പെട്ടത്.
നാല്പ്പത്തിനാല് വയസ്സുള്ള അമ്മിണി ഞായറാഴ്ച എരുമേലി വരെ എത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചതോടെ പിന്മാറുകയായിരുന്നു. ഇതിന് ശേഷം ഇവര്‍ കോട്ടയം എസ്.പിയെ കാണാന്‍ ഞായറാഴ്ച അനുമതി ചോദിച്ചിരുന്നു. തിങ്കളാഴ്ചയായിരുന്നു എസ്.പിയെ കാണാന്‍ ഇവര്‍ക്ക് അനുമതി ലഭിച്ചത്.
Discussion about this post