സുപ്രീംകോടതിയുടെ പിന്‍ബലത്തില്‍ ശബരിമലയില്‍ ആചാരലംഘത്തിനായി എത്തിയ രണ്ടു യുവതികളെ തടഞ്ഞവര്‍ക്കെതിരെ കേസ് . ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധിച്ചവരില്‍ കണ്ടാല്‍ അറിയുന്ന 150 പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത് . നടപ്പന്തലില്‍ പ്രതിഷേധിച്ച 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട് .
വെളുപ്പിന് നാലുമണിയോടെ പമ്പയിലെത്തി അവിടെ നിന്നും ഗാര്‍ഡ് റൂം വഴി ശബരിമല കയറുവാന്‍ ആരംഭിക്കുകയായിരുന്നു . ഇവര്‍ സുരക്ഷയ്ക്കായി പോലീസ് അനുമതി ആവശ്യപ്പെട്ടിരുന്നില്ല എന്നാണ് പോലീസ് പറയുന്നത് . തുടര്‍ന്ന് ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ എത്തുകയും ഇവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു . തുടര്‍ന്നുള്ള യാത്രയില്‍ ശക്തമായ പോലീസ് സുരക്ഷയായിരുന്നു ഇവര്‍ക്കായി നല്‍കിയത് . പ്രതിഷേധം നടന്ന ഇടങ്ങളില്‍ ഭക്തരെ ബലംപ്രയോഗിച്ച് നീക്കി യുവതികളെ സുരക്ഷിതമാക്കി മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു .
ചെറുതും , കൂട്ടവുമായ പ്രതിഷേധങ്ങള്‍ ഈ സംഘത്തിനു നേരെയുണ്ടായി എന്നാല്‍ ചന്ദ്രാനന്ദന്‍ റോഡിലേക്ക് കയറിയ സംഘത്തിനു നേരെ ഇതുവരെ കാണാത്ത വിധമായിരുന്നു ഭക്തരുടെ പ്രതിഷേധം . പോലീസ് കര്‍ശനമായി ഇടപെടാന്‍ ശ്രമിച്ചുവെങ്കിലും നാമജപവുമായി നിന്നിരുന്ന ഭക്തര്‍ പിന്മാറാന്‍ തയ്യാറായില്ല . പിന്നാലെ എന്ത് വന്നാലും പിന്മാറാന്‍ തയ്യാറല്ലെന്ന് യുവതികള്‍ അറിയിക്കുകയായിരുന്നു . എന്നാല്‍ ഇവിടെ നില്‍ക്കുന്നത് കൂടുതല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും താഴേക്ക് പോകണമെന്നും അറിയിക്കുകയായിരുന്നു .
ഇതിനിടയില്‍ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ഇവരെ പോലീസ് സ്ട്രെക്ച്ചറില്‍ താഴേക്ക് കൊണ്ട് വരികയുമായിരുന്നു . എന്നാല്‍ വിസമ്മതിച്ച് ഇറങ്ങാന്‍ തയ്യാറാകാതെ ഇരുന്ന ബിന്ദുവിനെ ക്രമസമാധാന പ്രശ്നം ആവര്‍ത്തിച്ച് അറിയിച്ചതിന് ശേഷം വനം വകുപ്പിന്റെ വാഹനം എത്തിച്ച് താഴേക്ക് എത്തിക്കുകയായിരുന്നു .
Discussion about this post