കാല്‍നടയായി ശബരിമലയിലേക്ക് പോകുകയായിരുന്ന കാസര്‍കോട് പൈവളിക സ്വദേശിയായ അയ്യപ്പഭക്തന്‍ കൃഷ്ണപ്പയാണ് പിക്കപ്പ് വാന്‍ ഇടിച്ച് മരണമടഞ്ഞത് . ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പയ്യന്നൂര്‍ എടാട്ട് വെച്ചാണ് അപകടം സംഭവിച്ചത് .
കൃഷ്ണപ്പയും മറ്റു അയ്യപ്പഭക്തരും ചേര്‍ന്ന് കാല്‍നടയായി ശബരിമലയിലേക്ക് ദര്‍ശനത്തിനായി പോകുന്നതിനിടയില്‍ കണ്ണൂര്‍ ഭാഗത്ത് നിന്നും കാസര്‍ഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു . ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . അപകടം വരുത്തിയ പിക്കപ്പ് വാനും ഡ്രൈവറെയും പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു .
Discussion about this post