പയ്യന്നൂര്‍ : അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ക്ക് നേരെ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ദേശവ്യാപകമായി ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു.ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ അയ്യപ്പജ്യോതി സംഗമത്തിനു നേരെ പയ്യന്നൂര്‍ മേഖലയില്‍ പരക്കെ ആക്രമണം. കരിവെള്ളൂര്‍, ആണൂര്‍, കോത്തായിമുക്ക്, കണ്ടോത്ത്, പെരുമ്പ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.
പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കു നേരെ കരിവെള്ളൂര്‍, കോത്തായിമുക്ക് എന്നിവിടങ്ങളിലുണ്ടായ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. കണ്ടോത്ത് കൂര്‍മ്പ ഭഗവതി ക്ഷേത്രത്തിനടുത്ത?ുവെച്ച് പ്രചാരണവാഹനം അടിച്ചുതകര്‍ത്തു. പെരുമ്പ കെ.എസ്.ആര്‍.ടി.സി ജങ്?ഷനടുത്ത് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്ന സ്ത്രീകളടക്കമുള്ളവരെ മര്‍ദിച്ചതായും അയ്യപ്പജ്യോതി തട്ടിത്തെറിപ്പിച്ചതായും വെള്ളൂര്‍ പെട്രോള്‍ പമ്പിന് സമീപം റോഡില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്?ടിച്ചതായും കര്‍മസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
Discussion about this post