ഭൂട്ടാനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മോദി സര്‍ക്കാര്‍ 4,500 കോടി നല്‍കുന്നതായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭൂട്ടാന് പ്രധാനമന്ത്രി ലോട്ടയ് ഷെരിങ്ങും വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇതേപ്പറ്റിയുള്ള തീരുമാമെടുത്തത്. പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായാണ് ലോട്ടയ് ഷെരിങ്ങ് ഇന്ത്യാ സന്ദര്‍ശനം നടത്തുന്നത്.
എല്ലാ കൊല്ലവും ഭൂട്ടാന്റെ ഫസ്റ്റ് ഇയര്‍ പ്ലാനില്‍ ഇന്ത്യ ഭൂട്ടാന് സഹായം നല്‍കാറുണ്ട്. ഭൂട്ടാനിലെ ആരോഗ്യ രംഗം മെച്ചപ്പെടുത്താനാണ് ഡോക്ടര്‍ കൂടിയായ ലോട്ടയ് ഷെരിങ്ങ് ശ്രമിക്കുന്നത്.
അതേസമയം ലോട്ടയ് ഷെരിങ്ങിന്റെ കാഴ്ചപ്പാടും തന്റെ കാഴ്ചപ്പാടും ചേര്‍ന്ന് പോകുന്നവയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാവരെയും ചേര്‍ത്തുകൊണ്ടുള്ള വികസനമാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിന് മുന്‍പ് നടന്ന ഒരു യോഗത്തില്‍ ഇരു കൂട്ടരും ഹിമാലയത്തില്‍ നടക്കുന്ന ചില ജലവൈദ്യുത പദ്ധതികളുടെ പുരോഗമനം വിലയിരുത്തിയിരുന്നു.
Discussion about this post