കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് സിക്കിമ്മിലെ നാഥുലയില്‍ കുടുങ്ങിയ 2500 ലേറെ വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി . വെള്ളിയാഴ്ച രാത്രിയാണ് ഇവരെ സൈന്യം രക്ഷപ്പെടുത്തിയത് .
സിക്കിമിലെ തന്നെ ഏറ്റവും ഉയര്‍ന്ന മേഖലയാണ് നാഥുല. സമുദ്രനിരപ്പില്‍ നിന്നും 4310 മീറ്റര്‍ ഉയരത്തിലാണ് പ്രദേശം . ഇന്ത്യക്കാര്‍ക്ക് ഇവിടേക്ക് പ്രവേശിക്കണമെങ്കില്‍ അനുമതി ആവശ്യമയിട്ടുണ്ട് .
സാധാരണയായി മഞ്ഞു വീഴ്ച ആരംഭിക്കുന്നത് ജനുവരിയിലാണ് . ഇത് കാണുന്നതിനായിട്ടാണ് സഞ്ചാരികള്‍ ഇവിടെയ്ക്ക് എത്തുന്നത് . വെള്ളിയാഴ്ച ഉച്ചയോടെ പലഭാഗത്തും ഇടിമിന്നലും മഴയും അനുഭവപ്പെട്ടിരുന്നു . മഴയ്ക്ക് ശേഷം കുറഞ്ഞ താപനിലയായ ആറു ഡിഗ്രിയിലേക്ക് താഴുകയായിരുന്നു .
#Relief #RescueOperation.#IndianArmy rescued more than 2500 civilians stuck in more than 400 vehicles around Nathula, Sikkim due to heavy snowfall. All were provided food, shelter & medical care last night. #AlwaysWithYou pic.twitter.com/FoaXnGNXQV
— ADG PI – INDIAN ARMY (@adgpi) December 29, 2018
രക്ഷപ്പെടുത്തിയ വിനോദസഞ്ചാരികളെ സൈനികത്താവളത്തില്‍ എത്തിച്ച് ഭക്ഷണവും താമസവും വൈദ്യസഹായവും നല്കി .
Discussion about this post