ബീഹാറില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബീഹാറിലെ സുദി ബിഗാഹാ ഗ്രാമത്തിലെ നരേന്ദ്ര സിംഗ് എന്ന വ്യക്തിയെ മാവോയിസ്റ്റുകള്‍ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് എസ്.പി സത്യ പ്രകാശ് വ്യക്തമാക്കി. ബീഹാര്‍ നിയമസഭയിലെ അംഗമായ രജന്‍ കുമാര്‍ സിംഗിന്റെ അമ്മാവനാണ് കൊല്ലപ്പെട്ട നരേന്ദ്ര സിംഗ്
മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയും പത്ത് വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്‌തെന്ന് പോലീസ് പറഞ്ഞു. നരേന്ദ്ര സിംഗിന്റെ വീടിന് സമീപത്തുണ്ടായിരുന്ന മൂന്ന ട്രാക്ടറുകള്‍ക്കും മാവോയിസ്റ്റുകള്‍ തീയിട്ടിരുന്നു. കൂടാതെ ദിയോ പോലീസ് സ്‌റ്റേഷനിലെ ജീവനക്കാരനായ ധനഞ്ജയ് സിംഗിന്റെ വീടിനും മാവോയിസ്റ്റുകള്‍ തീയിട്ടിരുന്നു.
മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യത്തെപ്പറ്റിയറിഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഗ്രാമത്തിലെത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ തിരികെ പോവുകയായിരുന്നു. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
Discussion about this post