നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന വാദവുമായി ജനുവരി ഒന്നിന് പിണറായി സര്‍ക്കാര്‍ നടത്താനിരിക്കുന്ന വനിതാ മതിലിനെതിരെ ഫോര്‍വേഡ് ബ്ലോക്ക് രംഗത്ത്. വനിതാ മതില് നവോത്ഥാന മൂല്യങ്ങള്‍ക്കെതിരാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ അഭിപ്രായപ്പെട്ടു. ഫോര്‍വേഡ് ബ്ലോക്ക് നേതാവായിരുന്ന പി.പി.ജയരാജന്റെ ചരമ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി-മത സംഘടനകളിലെ ചിലരെ മാത്രം ഉള്‍ക്കൊള്ളിച്ച് കൊണ്ട് സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന മതില് നവോത്ഥാന മൂല്യങ്ങള്‍ക്കെതിരാണെന്ന് അദ്ദേഹം പറഞ്ഞു. ജാതി-മത വിവേചനങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും മതിലുകള്‍ പൊളിച്ച് വേണം നവോത്ഥാനം ഉണ്ടാകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post