രാജ്യത്തെ 6.85 ലക്ഷം പാവപ്പെട്ട രോഗികള്‍ക്ക് 100 ദിവസത്തിനുള്ളില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ ചികിത്സ നല്‍കിക്കൊടുക്കാന്‍ സാധിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദിവസം ശരാശരി 5,000 ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ വരുന്ന വര്‍ഷങ്ങളില്‍ ഒരു കോടിയിലധികം കുടുംബങ്ങള്‍ക്ക് ആരോഗ്യപരിപാലനം നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.
ഏകദേശം 16,000 ആശുപത്രികള്‍ ഈ പദ്ധതിയുടെ കീഴിലുണ്ട്. ഇതില്‍ 50 ശതമാനത്തിലധികവും സ്വകാര്യ മേഖലയിലാണ്. രാജ്യത്തെ തീരെ പാവപ്പെട്ടവരില്‍ നാല്‍പ്പത് ശതമാനം പേര്‍ക്കും ഈ പദ്ധതിയിലൂടെ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം ലഭിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.
സെപ്റ്റംബര്‍ 2018ലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് തുടക്കം കുറിച്ചത്. രാജ്യത്തെ 10.74 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയാണ് ഈ പദ്ധതിയിലൂടെ ലഭിക്കുക.
https://www.facebook.com/notes/arun-jaitley/100-days-of-aayushman-bharat/937207686467780/
Discussion about this post