ശബരിമലയില്‍ ഇന്ന് ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ഇനിയും യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് തമിഴ്‌നാട് സംഘടനയായ മനിതി പറഞ്ഞു. ഓരോ ദിവസവും യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുമെന്നും ഓരോ ദിവസവും തന്ത്രി ശുദ്ധി കര്‍മ്മങ്ങള്‍ നടത്തട്ടെയെന്നും മനിതി സംഘം ഫേസ്ബുക്കിലൂടെ കുറിച്ചു.
ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്തിയ ബിന്ദു, കനകദുര്‍ഗ എന്നിവരെ മനിതി അഭിനന്ദിക്കുകയും ചെയ്തു. ഇനി യുവതികള്‍ക്ക് തടസ്സമില്ലാതെ ശബരിമലയില്‍ കയറാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും മനിതി നേതാവ് ശെല്‍വി പറഞ്ഞു.
Discussion about this post