സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ നേരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികളെ കയറ്റുന്നതില്‍ പിണറായി സര്‍ക്കാര്‍ സഹായിച്ചുവെന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് നടത്തിയ പ്രകടനത്തിന് നേരെയായിരുന്നു സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്.
തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ തിരിച്ചും കല്ലെറിഞ്ഞിരുന്നു. ഇതിന് ശേഷം പോലീസ് ഇവര്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിച്ചിരുന്നു. കൂടാതെ ബി.ജെ.പി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തലിന് മുന്നിലേക്കും പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. കൂടാതെ കണ്ണീര്‍വാതകവും പോലീസ് സമരപ്പന്തലിലേക്ക് എറിഞ്ഞിരുന്നു. ഇതില്‍ നിരാഹാരം കിടന്നിരുന്നു ബി.ജെ.പി നേതാവ് എന്‍.ശിവരാജന് ശ്വാസതടസ്സവും ഉണ്ടായിരുന്നു.
Discussion about this post