സിഡ്നിയില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് എടുത്തു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിംഗ് നടത്തിയത് മയങ്ക് അഗര്‍വാളും കെ.എല്‍.രാഹുലുമായിരുന്നു.
ഇതില്‍ രാഹുലിനെ ഹേസല്‍വുഡ് ഔട്ടാക്കുകയായിരുന്നു. ഒന്‍പത് റണ്‍സായിരുന്നു രാഹുല്‍ നേടിയത്. തുടര്‍ന്ന് മയങ്ക് അഗര്‍വാളും ഔട്ടായിരുന്നു.
അതേസമയം പൂജാര ഇന്ത്യയ്ക്ക് വേണ്ടി അര്‍ധസെഞ്ചുറി നേടിയിരുന്നു. വൈകീട്ടത്തെ ഇടവേളയ്ക്ക് കളി നിര്‍ത്തിയപ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടിയിട്ടുണ്ട്.
നിലവില്‍ ടെസ്റ്റ് സീരീസില്‍ ഇന്ത്യയാണ് മുന്നിട്ട് നില്‍ക്കുന്നത്. നടന്ന മൂന്ന് കളികളില്‍ ഇന്ത്യ രണ്ടെണ്ണവും ജയിച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ മോശം പ്രകടനത്തിന് കാരണം ബാറ്റ്സ്മാന്മാരെപ്പോലെത്തന്നെ ബൗളര്മാരുമാണെന്ന് ഓസ്ട്രേലിയയുടെ മുന്‍ ക്രിക്കറ്റ് താരം ഷെയ്ന് വോണ്‍ അഭിപ്രായപ്പെടുന്നു.
Discussion about this post