തിരുവനന്തപുരം നെടുമങ്ങാട് പോലിസ് സ്റ്റേഷന് മുന്നില്‍ ബോംബേറ്. പോലിസ് സ്റ്റേഷന് മുന്നില്‍ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിരിക്കേയാണ് ബോംബേറ് നടന്നത്. നെടുമങ്ങാട് ഇന്നലെ മുതല്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ബോംബേറ് നടന്നത്. രണ്ട് ബിജെപി കൗണ്‍സിലര്‍മാരുടെ വീടുകള്‍ക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമണം നടത്തി.
ഇന്ന് രാവിലെ ബാങ്ക് അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷന് പരിസരത്ത് തടിച്ചു കൂടിയിരുന്നു. സിപിഎം പ്രവര്‍ത്തകരും ഇവിടെ സംഘടിച്ചെത്തി. ഇതിനിടയിലാണ് സ്ഫോടനം ഉണ്ടായത്. പോലിസ് ഉള്‍പ്പടെയുള്ളവര്‍ ചിതറിയോടി. നെടുമങ്ങാട് ഇന്ന് ചില ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.
ഹര്‍ത്താലിനിടെ തലശ്ശേരിയില്‍ ബോംബേറുണ്ടായി. തലശ്ശേരിയിലെ ദിനേശ് ബീഡി കമ്പനിക്ക് സമീപമായിരുന്നു ബോംബേറ് നടന്നത്. പ്രദേശത്ത് ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടക്കുകയാണ്.
Discussion about this post