റായ്പൂർ: ഝാർഖണ്ഡ് ബിജെപി അദ്ധ്യക്ഷൻ ബാബുലാൽ മറന്ദി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കി. ജംഷഡ്പൂരിലെ സെനാരിയിലിയാരുന്നു സംഭവം. അദ്ദേഹം സുരക്ഷിതനാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ധുമ്കയിലേക്ക് പോകുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കേണ്ട സാഹചര്യം ഉണ്ടായത്. മോശം കാലാവസ്ഥയെ തുടർന്നാണ് ഹെലികോപ്റ്റർ താഴെയിറക്കിയതെന്ന് എന്നാണ് റിപ്പോർട്ടുകൾ.
പ്രദേശത്ത് ശക്തമായ മഴയും മേഘാവൃതമായ കാലാവസ്ഥയും ആയിരുന്നു അനുഭവപ്പെട്ടിരുന്നത്. ഇതേ തുടർന്ന് ഹെലികോപ്റ്ററുമായി യാത്ര തുടരാൻ കഴിയില്ലെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു. ഇതേ തുടർന്നായിരുന്നു ഹെലികോപ്റ്റർ താഴെയിറക്കിയത്. തുടർന്ന് ബാബുലാലിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
സംഭവം അറിഞ്ഞ് ബിജെപി മഹാനഗർ കമ്മിറ്റി അദ്ധ്യക്ഷൻ സുധാൻശു ഓജ ബാബുലാലിനെ സന്ദർശിച്ചു. നിലവിൽ ജംഷഡ്പൂരിലാണ് ബാബുലാൽ. ഇന്ന് ഉച്ചയോടെ അദ്ദേഹം ധുമ്കയിലേക്ക് യാത്ര തിരിക്കും.
Discussion about this post