ന്യൂഡൽഹി : ശിവകാശിയിൽ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പരിക്കേറ്റവർ വേഗത്തിൽ സുഃഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
തമിഴ് നാട്ടിലെ വിരുദുനഗർ ജില്ലയിലെ ശിവകാശിക്ക് സമീപം പടക്കശാലയിലുണ്ടായ സ്‌ഫോടനം അങ്ങേയറ്റം വേദനാജനകമാണ്. എന്റെ മനസ് ദുഃഖിതരായ കുടുംബാംഗങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ തന്നെ സുഖം പ്രാപിക്കട്ടേ. അവർക്കായി പ്രാർത്ഥിക്കുന്നു. -പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു
ഇന്നലെ ഉച്ചയോടെയാണ് ശിവകാശിയിലെ പടക്ക നിർമാണശാലയിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ 10പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Discussion about this post