ഇന്ത്യന്‍ പ്രതിരോധ മേഖലയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപത്തിന്റെ വരവില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തിയതായി കേന്ദ്ര വാണിജ്യ , വ്യവസായ സഹമന്ത്രി സി.ആര്‍ ചൗധരി രാജ്യസഭയില്‍ .
2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ പ്രതിരോധമേഖലയില്‍ 1,21,46,180 രൂപയുടെ പ്രത്യക്ഷ വിദേശനിക്ഷേപമെത്തി . 49 ശതമാനം വിദേശനിക്ഷേപത്തിനാണ് പ്രതിരോധമേഖലയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത് . 2017-2018 ല്‍ ഏകദേശം ഏഴ് ലക്ഷം രൂപയുടെ എഫ്.ഡിയായിരുന്നു പ്രതിരോധമേഖലയ്ക്കുണ്ടായിരുന്നത് . 2015-2016 കാലയളവില്‍ 0.10 മില്യന്‍ ഡോളര്‍ ആയിരുന്നു എഫ് ഡി ഐ .
Discussion about this post