ഡല്‍ഹി: ബിനാമി സ്വത്തുക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തതായും 900 കേസുകളിലായി 3,500 കോടിയിലധികം രൂപയുടെ ബിനാമി സ്വത്തുകള്‍ കണ്ടുകെട്ടിയതായും കേന്ദ്ര ധനമന്ത്രാലയം. പുതിയ ബിനാമി കൈമാറ്റ വിവര ബോധിപ്പിക്കല്‍ പാരിതോഷിക പദ്ധതി-2018 നടപ്പാക്കി. പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ട് 33.4 കോടിയിലെത്തി. 2018 ഡിസംബര്‍ 17 വരെയുള്ള കണക്ക് പ്രകാരം ഈ അക്കൗണ്ടുകളിലുള്ള നിക്ഷേപം 85,494.69 കോടി രൂപയായി വര്‍ദ്ധിച്ചു. 2018ലെ മന്ത്രാലയത്തിന്റെ മറ്റ് പ്രധാന നേട്ടങ്ങള്‍ ഇവയാണ്.
പ്രധാനമന്ത്രി വയോ വന്ദന്‍ യോജന 2020 മാര്‍ച്ച് വരെ നീട്ടി.
പെണ്‍കുട്ടികള്‍ക്കുള്ള സുകന്യ സമൃദ്ധിയോജനയില്‍ 1.39 കോടി അക്കൗണ്ടുകള്‍ ചേര്‍ന്നു. 25,979.62 കോടി രൂപ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തി.
അടല്‍ പെന്ഷന് യോജന 1.24 കോടി കടന്നു. 27ലക്ഷത്തിലധികം പുതിയ വരിക്കാര്‍ ചേര്‍ന്നു.
2018 ഒക്ടോബര്‍ 31 വരെ പ്രധാനമന്ത്രി സുരക്ഷാ ബീമായോജനയിലും ജീവന് ജ്യോതി ബീമാ യോജനയിലും കൂടി 14.27 കോടി അംഗങ്ങള്‍.
ആദായനികുതി പിരിവില്‍ 20.2% വര്‍ദ്ധന
കാര്‍ഷിക വായ്പ 2015-16ലെ 9,15,509.92 കോടി രൂപയില്‍ നിന്നും 2017-18ല്‍ 11,68,502.84 കോടി രൂപയായി വര്‍ദ്ധിച്ചു.
ഓഹരി വില്‍പ്പനയിലൂടെ 80,000 കോടി രൂപ കൈവരിക്കാന്‍ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നിടത്ത് 2018 ഡിസംബര്‍ 11 വരെ 34,005.05 കോടി രൂപ നേടി.
കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിനുള്ള നടപടികളുടെ ഭാഗമായി ”ഇന്‍കംടാക്സ് ഇന്‍ഫോര്‍മെന്റ്സ് റിവാര്‍ഡ് സ്കീം 2018” നടപ്പാക്കി.
സാമ്പത്തിക തട്ടിപ്പ് നടത്തി നാടുവിട്ടവര്ക്കെതിരെയുള്ള ഫ്യജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡര്‍ നിയമം നടപ്പില്‍ വന്നു. 100 കോടി രൂപയിലേറെയുള്ള തട്ടിപ്പുകള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരും.
ഷെല്‍ കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി
സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് 59 മിനിട്ടില്‍ വായ്പാപദ്ധതി.
കമ്പനി നിയമപ്രകാരമുള്ള ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ഓര്‍ഡിനന്‍സ്.
ഫാര്‍മാ എം.എസ്.എം.കള്‍ക്ക് ക്ലസ്റ്റര്‍ രൂപീകരണം. ഇതിന് വേണ്ടതില്‍ 70% ചെലവ് കേന്ദ്ര ഗവണ്മെന്റ് വഹിക്കും.
28 സംസ്ഥാനങ്ങളില്‍ നിന്ന് വികസനം കാംക്ഷിക്കുന്ന 115 ജില്ലകള്‍ കണ്ടെത്തി, 15,000ല്‍ പരം യുവാക്കളുടെ സമീപത്തെത്തി.
ആരോഗ്യമേഖലയിലെ ശക്തിയും ദൗര്‍ബല്യങ്ങളും കണ്ടെത്തി സന്തുലിതാവസ്ഥ കൊണ്ടുവരുന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ പതിനഞ്ചാം ധനകാര്യകമ്മിഷന് ഒരു ഉന്നതതല സമിതിയെ നിയോഗിച്ചു.
വേള്‍ഡ് കസ്റ്റം ഓര്ഡനൈസേഷന്റെ (ഡബ്ല്യു. സി.ഒ)ഏഷ്യാ പസഫിക്ക് മേഖല വൈസ് ചെയര്മാന് സ്ഥാനം ഇന്ത്യയ്ക്ക്.
ഏഷ്യന്‍ വികസന ബാങ്കും ലോകബാങ്കുമായി നിരവധി വായ്പാ കരാറുകള്‍
പൊതുമേഖലാ ബാങ്കുകള്‍ക്ക് പുനര്‍മൂലധനവല്‍ക്കരണ പദ്ധതി.
സമഗ്രവും സയോജിതവും ലളിതവും കൂടുതല്‍ മികച്ചതുമായ ഉപഭോക്തൃസേവനങ്ങള്ക്കും വായ്പാ ലഭ്യത എളുപ്പത്തിലാക്കുന്നതിനും പൊതുമേഖല ബാങ്കുകളുടെ വായ്പക്ക് വേണ്ടി ഒരു വിപണന കേന്ദ്രം.
ദേശീയ പെന്ഷന് പദ്ധതി ക്രമവല്‍ക്കരിച്ചു.
സാമ്പത്തികാശ്ലേഷണത്തിന്റെ ഭാഗമായി ജന്‍ ധന് ദര്‍ശക് ആപ്പ് ധനമന്ത്രാലയം കൊണ്ടുവന്നു.
2018-19 വര്‍ഷത്തേക്ക് ചെറുകിട നിക്ഷേപങ്ങള്‍ക്കുള്ള പലിശ ഉയര്‍ത്തി.
ഡിജിറ്റല്‍ ഇടപാടുകളുടെ അളവ് വര്‍ദ്ധിപ്പിച്ച് പൊതു സാമ്പത്തിക പരിപാലന സംവിധാനങ്ങള്‍ ചരിത്രപരമായ നേട്ടം കൈവരിച്ചു.
പൊതുവായ്പാ പരധി കുറച്ചുകൊണ്ടുവരുന്നതിനുള്ള സാമ്പത്തിക പരിഷ്ക്കരണ ബജറ്റ് മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രധാനപ്പെട്ട ശുപാര്‍ശകള്‍ അംഗീകരിച്ചു.
കേന്ദ്ര ഗവണ്മെന്റ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2% ഡി.എ കൂടി അനുവദിച്ചു.
2018 ഫെബ്രുവരി വരെ 366 പദ്ധതികള്‍ നേരിട്ടുള്ള സാമ്പത്തികസഹായം കൈമാറ്റല്‍ പദ്ധതിക്ക്കീഴില്‍ വന്നു. ഈ കാലയളവില്‍ ഈ പദ്ധതികളിലായി 2,64,113 കോടി രൂപ കൈമാറി.
2018 നവംബറിലെ ജി.എസ്.ടി പിരിവ് 97,000 കോടി കടന്നു. നവംബറില്‍ 97,637 കോടി രൂപ ജി.എസ്.ടി ഇനത്തില്‍ പിരിഞ്ഞുകിട്ടി.
2019 ഡിസംബര്‍ 22ന് ചേര്‍ന്ന 31-ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം ചരക്കുകള്‍ക്കുള്ള ജി.എസ്.ടി നിരക്കില്‍ വന്‍ മാറ്റങ്ങളും വ്യക്തതയും കൊണ്ടുവന്നു.
മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 7.1% ആയി.
2017-18ല്‍ നാണയപ്പെരുപ്പം കഴിഞ്ഞ ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്നനിരക്കില്‍.
പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുള്ളവരെ ജി.എസ്്.ടിയില്‍ നിന്നും ഒഴിവാക്കി.
ജി.എസ.്ടി കൗണ്‍സിലിന്റെ 30-ാമത് യോഗത്തില്‍ മഹാപ്രളയത്തിന് ശേഷമുള്ള പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് കണ്ടെത്താനുള്ള കേരളാ ഗവണ്മെന്റിന്റെ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രകൃതി ദുരന്തങ്ങളില്‍ ഫണ്ട് ശേഖരിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ ഏഴംഗ സമിതിയെ നിയോഗിച്ചു.
ജി.എസ്.ടി കൗണ്‍സിലിന്റെ 28-ാമത് യോഗത്തിലും നിരവധി ചരക്കുകളുടെ ജി.എസ്.ടി നിരക്കില്‍ കുറവുകള്‍ വരുത്തി.
97,202 കോടി രൂപയുടെ മൊത്തം റീഫണ്ട് ക്ലെയിമുകളില്‍ സി.ബി.ഐ.സിയും സംസ്ഥാനഗവണ്മെന്റുകളും ചേര്‍ന്ന് 91,149 കോടി രൂപ നല്കി. 93.77% ലക്ഷ്യം നേടിക്കഴിഞ്ഞു.
കറന്‍സി നിരോധനത്തിലൂടെ പിടിച്ചെടുക്കല്‍ രീതിയിലല്ലാതെ സംശയകരമായ 17.42ലക്ഷം അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കപ്പെട്ടു. ഇത് ബാങ്കുകളുടെ വായ്പശേഷി വര്‍ദ്ധിപ്പിച്ചു. ഈ പണം അങ്ങനെ ഔപചാരിക സമ്പദ്ഘടനയുടെ ഭാഗമായി.
Discussion about this post