സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . സംസ്ഥാന സര്‍ക്കാര്‍ ജനവികാരത്തെ അടിച്ചമര്‍ത്തുകയാണ് . ബിജെപി പ്രവർത്തകർ കേരളത്തിൽ നിത്യേന അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു . ബിജെപി പ്രവര്‍ത്തകരെ ആക്രമണം നടത്തി പേടിപ്പിക്കാനാവില്ലെന്നും മോദി ആന്ധ്രയില്‍ പറഞ്ഞു .
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇടത് സര്‍ക്കാര്‍ ആണെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹറാവു നേരത്തെ പറഞ്ഞിരുന്നു . തൊട്ടു പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തിയിരുന്നു .
വിവേകപൂര്‍വ്വം പ്രശ്നം കൈകാര്യം ചെയ്യുന്നതിന് പകരം അക്രമമാര്‍ഗം സ്വീകരിക്കുന്ന കേരള സര്‍ക്കാര്‍ വിശ്വാസികളെ ഉപദ്രവിക്കുകയും കൊല്ലുകയുമാണ് . കേരളത്തില്‍ പിണറായി വിജയന്‍റെ കൂടി ജില്ലയായ കണ്ണൂരാണ് അക്രമങ്ങളുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രി തന്നെയാണ് പ്രശ്നങ്ങളുടെ കാരണക്കാരന്‍ . സര്‍ക്കാര്‍ പിന്തുണയോടെ സിപിഎം ഗുണ്ടകള്‍ ആര്‍.എസ്.എസ് – ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അഴിഞ്ഞാടുകയാണ് . ഇതിനായി ഡിവൈഎഫ്ഐയുടെയും എസ്.ഡി.പി.ഐയുടെയും പ്രവര്‍ത്തകരെ സര്‍ക്കാര്‍ ആക്രമിക്കാന്‍ നിയോഗിചിരിക്കുകയാണെന്ന് ജിവിഎല്‍ നരംസിഹറാവു ആരോപിച്ചു .
Discussion about this post