കേരളവര്‍മ്മ കോളേജിലെ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ വീണ്ടും കോപ്പിയടി ആരോപണം. യുവജനോത്സവത്തില്‍ വിദ്യാര്‍ത്ഥി എഴുതിയ കവിതയിലെ വരികള്‍ കടപ്പാട് നല്‍കാതെ മോഷ്ടിച്ചു എന്ന ആരോപണം ആദ്യം ഉന്നയിച്ചിരിക്കുന്നത് കേരളവര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന സംഗീത സുഷമ സുബ്രഹ്മണ്യനാണ്.
ദീപ നിശാന്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലെ ബയോ ആയി നല്‍കിയിരിക്കുന്നത് കേരളവര്‍മ്മ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ശരത് ചന്ദ്രന് എന്ന യുവകവി എഴുതിയ കവിതയിലെ വരികളാണെന്നതാണ് കണ്ടെത്തല്‍. ശരത് ചന്ദ്രന് എന്ന യുവകവിയുടെ വരികള്‍ അറിയപ്പെടുന്ന എഴുത്തുകാരിയായ ദീപ നിശാന്ത് സ്വന്തമെന്ന രീതിയില്‍ നല്‍കിയത് ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്നും ഫേസ്ബുക്കില്‍ സംഗീത കുറിക്കുന്നു.
https://www.facebook.com/sangeetha.subramanian.18/posts/1999388316815657
ഈ വിവാദത്തില്‍ ദീപ നിശാന്തിന്റെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും വന്നില്ല. അതേസമയം ഫേസ്ബുക്ക് ബയോയില്‍ നിന്നും വരികള്‍ മാറ്റിയിട്ടുണ്ട്.
യുവ കവി കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധകരിച്ചത് വിവാദമായതിനെ തുടര്‍ന്ന് ദീപാ നിശാന്ത് മാപ്പ് പറഞ്ഞിരുന്നു.
Discussion about this post