കോട്ടയം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും എസ്എൻ ട്രസ്റ്റ് അംഗവുമായ പ്രീതി നടേശനെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപമാനിക്കുകയും അശ്ലീല ചുവയോടെയുള്ള പരാമർശനം നടത്തുകയും ചെയ്തുവെന്നാരോപിച്ച് മാധ്യമ പ്രവർത്തകനെതിരെ പോലിസിൽ പരാതി. മന്നം യുവജനവേദി പ്രസിഡന്റ് കെ.വി.ഹരിദാസ് കോട്ടയം ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നൽകിയത്. .
മലയാള മനോരമ പത്തനംതിട്ട യൂണിറ്റിലെ സീനിയർ സബ്ബ് എഡിറ്ററും പത്തനംതിട്ട പ്രസ്ക്ലബ് പ്രസിഡന്റുമായ ബോബി ഏബ്രഹാമിനെതിരെയാണ് പരാതി നൽകിയത്. ശബരിമലയിലെ ആചാര ലംഘനത്തിനെതിരെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രീതി നടേശൻ രംഗത്തെത്തിയിരുന്നു. വനിതാ മതിലിൽ പെടുത്തി വഞ്ചിച്ചെന്നും അഭിമുഖത്തിൽ പ്രീതി നടേശൻ പറഞ്ഞിരുന്നു. ഇതെ തുർന്നാണ് മാദ്ധ്യമ പ്രവർത്തകൻ ബോബി ഏബ്രഹാം സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രീതി നടേശന്റെ പേര് പറഞ്ഞ് പരാമർശനം നടത്തിയത്. വിവാദമായതിനെ തുടർന്ന് ഫേസ്ബുക്ക് പോസ്റ്റിൽ തിരുത്തൽ വരുത്തിയെങ്കിലും സ്ക്രീൻ ഷോർട്ടുകൾ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.
Discussion about this post