ഡല്‍ഹി: അലോക് വര്‍മയ്ക്കു വീണ്ടും സിബിഐ ഡയറക്ടര്‍ പദവി തിരികെ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്. എന്നാല്‍ അലോക് വര്‍മയ്ക്ക് തന്ത്രപരവും സുപ്രധാനവുമായ തീരുമാനങ്ങള്‍
എടുക്കാനാവില്ലെന്നും കോടതി വിധിയിലുണ്ട്. നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറാക്കിയ നടപടി കോടതി റദ്ദാക്കി. ഇതോടെ അലോക് വര്‍മ വീണ്ടും സിബിഐ തലപ്പത്തെത്തും.
ഒക്‌ടോബര്‍ 23ന് അര്‍ധരാത്രിയിലാണ് അലോക് വര്‍മയെ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ അയച്ചത്. ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റി അവധിയില്‍ വിട്ടതു ചോദ്യം ചെയ്ത് അലോക് വര്‍മ നല്‍കിയ ഹര്‍ജിയിലാണു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.
Discussion about this post