ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തിലെ 111 അടി ഉയരത്തിലുള്ള ശിവലിംഗത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍ . ഏറ്റവും ഉയരമുള്ള ശിവലിംഗമെന്ന റെക്കോര്ഡിനായിട്ടുള്ള പരിശോധന വ്യാഴഴ്ച നടക്കും . 2012 മാര്‍ച്ച് 23 നാണ് എട്ടുചക്രങ്ങളെ ആധാരമാക്കി എട്ടുനിലകലുള്ള 111 അടി ഉയരത്തിലുള്ള ശിവലിംഗത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത് .
താഴത്തെ നിലയില്‍ 108 തരം ശിവലിംഗങ്ങള്‍ പ്രതിഷ്ഠിക്കും . ശിവലിംഗത്തിനുള്ളിലൂടെ ചുറ്റിക്കറങ്ങി നടന്നു കയറാനുള്ള സൗകര്യത്തോടെയാണ് നിര്‍മ്മാണം . ഉള്ളില്‍ കാനന പാതയിലൂടെ സഞ്ചരിക്കുന്ന പ്രതീതി ജനിപ്പിക്കുന്ന രീതിയിലാണ് നിര്‍മ്മാണം . ഓരോ നിലകള്‍ കയറി ചെല്ലുമ്പോഴും അവിടെ പ്രാര്‍ഥിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട് .
എട്ടാമത്തെ നിലയില്‍ കൈലാസമാണ് . ഇവിടെ ശിവ-പാര്‍വതിയുടെയും ഗണപതി മുരുകന് വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കും . ഫെബ്രുവരി 20നു നടക്കുന്ന ഉത്സവത്തിന് മുന്‍പ് നിര്‍മ്മാണം പൂര്‍ത്തികരിക്കാനുള്ള ശ്രമത്തിലാണെന്ന് ക്ഷേത്ര മഠാധിപതി മഹേശ്വരാനന്ദസ്വാമി പറഞ്ഞു .
108 അടി ഉയരത്തില്‍ കര്‍ണാടകയിലെ കൊളാറില് ശിവലിംഗമുണ്ട് . ഈ റെക്കോര്‍ഡ് 111 അടിഉയരത്തിലുള്ള ശിവലിംഗത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കപ്പെടുന്നതോടെ തിരുത്തപ്പെടും . ദക്ഷിണ കൈലാസം എന്നും അറിയപ്പെടുന്ന ഇവിടം. 12 ജ്യോതിർ ലിംഗങ്ങളെയും ഗണേഷന്റെ 32 ഭാവങ്ങളെയും ആരാധിക്കാൻ പറ്റുന്ന ലോകത്തെ ഏക ക്ഷേത്രം കൂടിയാണിത്.
Discussion about this post