സൈന്യത്തില്‍ സ്വവര്‍ഗലൈംഗീകത അനുവദിക്കാന്‍ സാധിക്കില്ലെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് . വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ സ്വവര്‍ഗ ലൈംഗീകത കുറ്റമല്ലാതാക്കിയ സുപ്രീം കോടതിയുടെ വിധിയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത് .
ഇത്തരമൊരു കാര്യം സൈന്യത്തില്‍ സാധ്യമാകാന്‍ ഞങ്ങള്‍ അനുവദിക്കില്ല . ഇത്തരമൊരു വിഷയവുമായി ബന്ധപ്പെട്ട് സൈന്യത്തിന് തങ്ങളുടേതായ നിയമമാണുള്ളത് . രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ക്ക് അതീതരല്ല സൈന്യം . എന്നാല്‍ ഒരു പൗരന് ലഭിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ഒരാള്‍ സൈന്യത്തില്‍ ചേരുമ്പോള്‍ ലഭിച്ചെന്നു വരില്ല . ഇങ്ങനെ ചില കാര്യങ്ങളില്‍ സൈന്യം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാണ് . ബിപിന്‍ റാവത്ത് വ്യക്തമാക്കി .
Discussion about this post