രാജ്യത്ത് തൊഴില്‍ നിയമനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നൗക്രി ജോബ് സ്പീക്ക് ഇന്‍ഡക്സ് റിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഡിസംബര്‍ 2017മായി താരതമ്യം ചെയ്യുമ്പോള്‍ ഡിസംബര്‍ 2018ല്‍ രാജ്യത്തെ വ്യവസായ-വാണിജ്യ മേഖലയിലെ പ്രമുഖ വിഭാഗങ്ങള്‍ തൊഴില്‍ നിയമനങ്ങള്‍ നടത്തിയത് എട്ട് ശതമാനം കൂടുതലാണ്. ഇതില്‍ തന്നെ വാഹന നിര്‍മ്മാണ മേഖലയാണ് തൊഴില്‍ നല്‍കുന്നതില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയത്. 24 ശതമാനം തൊഴിലുകളാണ് വാഹന നിര്‍മ്മാണ മേഖല നല്‍കിയിട്ടുള്ളത്.
അതേസമയം ഐ.ടി മേഖലയിലെ വളര്‍ച്ച് 14 ശതമാനമാണ്. തൊഴില്‍ നല്‍കുന്ന കാര്യത്തില്‍ മെട്രോ നഗരങ്ങളില്‍ ബെംഗളൂരു, ഡല്‍ഹി എന്നീ നഗരങ്ങളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ബംഗളൂരു 13 ശതമാനം വളര്‍ന്നപ്പോള്‍ ഡല്‍ഹി വളര്‍ന്നത് 10 ശതമാനമാണ്. ചെന്നൈ വളര്‍ന്നത് 9 ശതമാനമാണ്. ചെന്നൈയില്‍ അക്കൗണ്ടിംഗ് മേഖല 22 ശതമാനം വളര്‍ച്ച് നേടിയിരുന്നു. മുംബൈയില്‍ തൊഴില്‍ നിയമനങ്ങള്‍ 9 ശതമാനം വര്‍ധിച്ചു. പൂനെയിലുണ്ടായ വളര്‍ച്ച 15 ശതമാനമാണ്. ബെംഗളൂരുവിലെ ഐ.ടി മേഖലയില്‍ ഹാര്‍ഡ്വെയര്‍ രംഗം 18 ശതമാനവും സോഫ്റ്റ്വെയര്‍ മേഖല 22 ശതമാനവും വര്‍ധിച്ചിരുന്നു.
രാജ്യത്തെ ഐ.ടി ഭീമനായ ടി.സി.എസ് 8,105 കോടി രൂപയുടെ റെക്കോഡ് ലാഭം രേഖപ്പെടുത്തി. ടി.സി.എസിന്റെ വരുമാനം 37,388 കോടി രൂപയാണ്. വരുമാനത്തില്‍ 20.80 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഓഹരിയൊന്ന് നാലുരൂപ വീതം ഇടക്കാല ലാഭവിഹിതവും ടി.സി.എസ് പ്രഖ്യാപിച്ചു. നടപ്പുവര്‍ഷം മൂന്നാംതവണയാണ് ടി.സി.എസ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുന്നത്.
Discussion about this post