ഇന്ത്യയില്‍ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായികളായ നീരവ് മോദിയയെയും വിജയ് മല്ല്യയെയും മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ സഹായിച്ചുവെന്ന ആരോപണം പുറത്ത് വന്നു. ഇതോടെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് (സി.വി.സി) അലോക് വര്‍മ്മക്കെതിരെ അന്വേഷണമാരംഭിച്ചിട്ടുണ്ട്. പത്ത് ആരോപണങ്ങളാണ് വിജിലന്‍സ് അന്വേഷിക്കാന്‍ പോകുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യത്ത് നിന്നും കടന്ന് കളഞ്ഞ രത്ന വ്യാപാരി നീരവ് മോദിയുടെ കേസില്‍ സി.ബി.ഐയുടെ ചില ഇ-മെയിലുകള്‍ അലോക് വര്‍മ്മ പുറത്ത് വിട്ടുവെന്നാണ് ആരോപണം. ജൂണ്‍ 2018ല്‍ കേസിന്റെ മേല്‍നോട്ടം നിര്‍വ്വഹിച്ചുകൊണ്ടിരുന്ന സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ രാജീവ് സിംഗിന്റെ ഓഫീസിലെ കംപ്യൂട്ടറില്‍ നിന്നും ഡാറ്റ അലോക് വര്‍മ്മ വീണ്ടെടുത്തിരുന്നു. ഇതിന്റെ കാരണം എന്താണെന്ന് അലോക് വര്‍മ്മ വെളിപ്പെടുത്തിയിരുന്നില്ല.
ഇൗ ആരോപണം കൂടാതെ വിജയ് മല്ല്യയുടെ ലുക്കൗട്ട് നോട്ടീസില്‍ വെള്ളം ചേര്‍ത്തുവെന്ന ആരോപണവും അലോക് വര്മ്മക്കെതിരെയുണ്ട്. അലോക് വര്‍മ്മയുമായി അടുത്ത ബന്ധമുള്ള സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ എ.കെ.ശര്‍മ്മ ലുക്കൗട്ട് നോട്ടീസില്‍ വിജയ് മല്ല്യയെ കസ്റ്റഡിയിലെടുക്കണമെന്ന ഭാഗം തിരുത്തി വിജയ് മല്ല്യയെ വിവരം അറിയിച്ചാല്‍ മാത്രം മതിയെന്നാക്കി എന്നാണ് ആരോപണമുള്ളത്.
ഇത് കൂടാതെ ഐ.ഡി.ബി.ഐ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി ശിവശങ്കരന്റെ ലുക്കൗട്ട് നോട്ടീസിലും വെള്ളം ചേര്‍ത്തുവെന്ന ആരോപണവും അലോക് വര്മ്മക്കെതിരെയുണ്ട്. ഇതിന് പുറമെ ഉത്തര്‍ പ്രദേശിലെ എ.ടി.എസ് അഡീഷണല്‍ എസ്.പി രാജേഷ് സഹ്നിയുടെ മരണത്തില്‍ അന്വേഷണം ഏറ്റെടുക്കാന്‍ അലോക് വര്‍മ്മ വിസമ്മതിച്ചുവെന്നും ആരോപണമുണ്ട്. ഇത് ചില യു.പി പോലീസ് ഓഫീസര്‍മാരെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന് അഡീഷണല്‍ എസ്.പി സുധാന്‍ഷു ഖാരെ ആരോപിക്കുന്നു.
Discussion about this post