സാമ്പത്തിക സംവരണ ബില്ലിനെതിരെ എസ്.എന്‍.ഡി.പി സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്‍ .
പിണറായിയെ അച്ഛാ എന്നും കൊച്ചച്ഛാ എന്നും വിളിച്ചവരാണ് എന്‍.എസ്.എസ് . സമദൂരം പറഞ്ഞു നടന്ന അവര്‍ ഇപ്പോള്‍ ബിജെപിയായിക്കഴിഞ്ഞു . ഏഴ് ദിവസംകൊണ്ട് ഇതുപോലൊരു ബില്‍ പാസാക്കിയത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് എന്നും വെള്ളാപ്പള്ളി പറഞ്ഞു .
സംവരണവിഭാഗത്തെക്കുറിച്ച് ഒരു പഠനവും നടത്തിയിട്ടില്ല. എതിര്‍ക്കാന്‍ ലീഗ് ഒഴികെ ഒരു പാര്‍ട്ടിക്കും നാവ് പൊങ്ങിയില്ല. കേന്ദ്രസര്‍ക്കാര്‍ തീരുമാനം വഞ്ചനാപരമെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി
ഭരണഘടനാവിരുദ്ധമാണ് സാമ്പത്തിക സംവരണ ബില്‍ . ഭരണഘടനയില്‍ അംബേദ്‌കര്‍ എഴുതിയത് സാമ്പത്തിക സംവരണം വേണമെന്നല്ല . സാമൂഹികപരമായും സാമ്പത്തികപരമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് സംവരണം നല്‍കേണ്ടത് . പാര്‍ലിമെന്റിന് ഇന്ത്യയുടെ ഭരണഘടനാ പൊളിച്ചെഴുതാന്‍ അധികാരമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു .
സാമ്പത്തിക സംവരണം ഇന്ത്യയില്‍ നടക്കാന്‍ പോവുന്നില്ല . നേരത്തെയും ഇത്തരം നീക്കങ്ങള്‍ ചില സര്‍ക്കാര്‍ നടത്തിയെങ്കിലും അതെല്ലാം സുപ്രീംകോടതി തടയുകയായിരുന്നു . ഇത്തരമൊരു പോരാട്ടത്തില്‍ വിജയിക്കുക തന്നെ ചെയ്യും . ബിഡിജെഎസ് എന്‍.ഡി.എയില്‍ തുടരുന്നതിനെ പറ്റിയുള്ള ധാര്‍മികത അവരോടു ചോദിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു .
Discussion about this post