രാജ്യം ഇന്ന് 71ാം കരസേന ദിനം ആഘോഷിക്കും. എല്ലാ വര്‍ഷവും ജനുവരി 15ാണ് കരസേന ദിനമായി ആചരിക്കുന്നത്. 1949ല്‍ ഇതേ ദിവസമായിരുന്നു ഫീല്‍ഡ് മാര്‍ഷലായിരുന്ന കെ.എം.കാരിയപ്പ ഇന്ത്യന്‍ കരസേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫായി സ്ഥാനമേറ്റത്.
രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററിലൂടെ കരസേന ദിനത്തിന്റെ ആശംസകള്‍ അര്‍പ്പിച്ചു. ഇന്ത്യന്‍ സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അദ്ദേഹം ആശംസകളര്‍പ്പിച്ചു. ഇവര്‍ രാജ്യത്തിന്റെ അഭിമാനമാണെന്നും ഇവര്‍ രാത്രി ജാഗരൂകരായി ഇരിക്കുന്നുവെന്ന് അറിവുള്ളത് കൊണ്ടാണ് രാജ്യത്തെ ജനങ്ങള്‍ സമാധാനമായി ഉറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിക്ക് പുറമെ കരസേനാ മേധാവി ജനറല്‍ ബിപില്‍ റാവത്തും സൈനികര്‍ക്ക് അഭിനന്ദനമര്‍പ്പിച്ചു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പരേഡുകളും മറ്റ് പരിപാടികളും ഇന്ന് നടക്കുന്നതായിരിക്കും. ഇത്തവണ പരേഡ് നയിക്കുന്നത് ഒരു വനിതയായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്. ലെഫ്റ്റനന്റ് ഭാവന കസ്തൂരിയായിരിക്കും പരേഡ് നയിക്കുക.
On Army Day, greetings to the valiant men and women of the Indian Army, to veterans and their families. You are our nation’s pride, the sentinels of our liberty. Citizens sleep securely knowing you are ever awake and ever vigilant #PresidentKovind
— President of India (@rashtrapatibhvn) January 15, 2019
Discussion about this post