ചെന്നൈ: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സംഖ്യ സാധ്യത തള്ളാതെ എഐഎഡിഎംകെ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്തും സംഭവിക്കാമെന്നായിരുന്നു പനീര്‍സെല്‍വം ബിജെപി സഖ്യത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചത്. ബിജെപിയുടെ പഴയ സഖ്യകക്ഷികളെ കുറിച്ചുള്ള മോദിയുടെ ഓര്‍മ്മപ്പെടുത്തലിനെ സംബന്ധിച്ച് ചോദിച്ചപ്പോഴായിരുന്നു പനീര്‍സെല്‍വത്തിന്റെ പ്രതികരണം. എന്‍ഡിഎ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് മോദി പറഞ്ഞിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിനും ലോക്സഭാ തെരഞ്ഞെടുപ്പിനും പാര്‍ട്ടി സജ്ജമാണ്.ജനങ്ങള്‍ ആഗ്രഹിക്കുന്ന ഉചിതമായ സഖ്യം രൂപീകരിക്കുമെന്നും പനീര്‍ശെല്‍വം പറഞ്ഞു. ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തോടൊഴിച്ച് മറ്റേത് പാര്‍ട്ടിയുമായും സഖ്യത്തിന് തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തമിഴകത്ത് പുതിയ രാഷ്ട്രീയ പ്രവേശ സൂചന നല്കുന്ന രജനികാന്തിന്റെ മനസും മോദിക്കൊപ്പമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ് രജിനി രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം പൂര്‍ത്തിയാക്കുമോ എന്ന് വ്യക്തമല്ല. ലോകസഭ തെരഞ്ഞെടുപ്പില്ല, നിയമസഭ തെരഞ്ഞെടുപ്പിലായിരിക്കും രജനിയുടെ ആവേശത്തോടെയുള്ള രംഗപ്രവേശമെന്നാണ് വിലയിരുത്തല്‍. രജിനിയുടെ ആത്മീയ രാഷ്ട്രീയം സംഘപരിവാറിനോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്ന് വ്യക്തമായിരുന്നു.
Discussion about this post