ഇന്ത്യ ആഗ്രഹിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണെന്ന് ഇന്ത്യ ടിവി സര്‍വ്വേ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സര്‍വ്വേയില്‍ രണ്ടാം സ്ഥാനത്തുള്ള രാഹുല്‍ഗാന്ധിയേക്കാള്‍ ഏറെ മുന്നിലാണ് നരേന്ദ്രമോദി. 41 ശതമാനം പേരാണ് മോദി വീണ്ടും രാജ്യത്തെ നയിക്കണമെന്ന് അഭിപ്രായപ്പെട്ടത്. രാഹുല്‍ഗാന്ധിയ്ക്ക് 23 ശതമാനം പേരാണ് പിന്തുണ നല്‍കുന്നത്. മായാവതി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത് ഏഴ് ശതമാനം പേരാണ്. ഇന്ത്യ ടിവിയും സിഎന്എക്സുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേയാണ് മോദിയുടെ അപ്രമാദിത്തം പ്രഖ്യാപിക്കുന്നത്.
46 ശതമാനം പേര് അച്ചാ ദിന് വരുമെന്ന് രേഖപ്പെടുത്തി. 34 ശതമാനം ഇതിനെതിരായ നിലപാട് രേഖപ്പെടുത്തി. 20 ശതമാനം അഭിപ്രായം രേഖപ്പെടുത്തിയില്ല. എംപിമാരുടെ പ്രകടനം മികച്ചതെന്ന് 36 ശതമാനം പേര് അഭിപ്രായപ്പെട്ടു.
രാമജന്മഭൂമി വിഷയത്തില്‍ ഓര്‍ഡിനന്‍സ് വേണെമെന്നാണ് 40 ശതമാനം പേര് പറയുന്നത്. എന്നാല്‍ ഓര്‍ഡിനല്‍സ് വേണ്ടെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 36 ശതമാനം പേര് അഭിപ്രായപ്പെട്ടത്. 24 ശതമാനം പേര് വിഷയത്തില്‍ അഭിപ്രായം പറയാനില്ല എന്ന നിലപാടിലാണ്.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നാലാമത്തെ വ്യക്തി അഞ്ച് ശതമാനം വോട്ടുള്ള നിതീഷ് കുമാറാണ്. മൂന്ന് ശതമാനം വീതം വോട്ടുകളോടെ നിതീഷ് കുമാറും മമതയും ഇതിന് പിന്നിലാണ്.
ലോക്ഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി, ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ബിജെപിക്ക് മുന്‍തൂക്കം ഉണ്ടാകുമെന്ന് സര്‍വ്വേ പറയുന്നു. ഡല്‍ഹിയില്‍ ബിജെപി അഞ്ച് സീറ്റുകള്‍ ജയിക്കുമെന്നും കോണ്‍ഗ്രസ്സിനും, എഎപിക്കും ഓരോ സീറ്റുകളും ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം പഞ്ചാബില്‍ ബിജെപിയേക്കാള്‍ വലിയ കക്ഷിയായ അകാലിദള്‍ വിജയിക്കുമെന്നാണ് സര്‍വ്വേ. ഹരിയാനയില്‍ 2014ല്‍ ആറ് സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ രണ്ട് സീറ്റ് കൂടുതല്‍ ലഭിക്കുമെന്നും പ്രവചനമുണ്ട്. കോണ്‍ഗ്രസ്സിന് രണ്ട് സീറ്റും ലഭിക്കും. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കശ്മീരില്‍ ബിജെപിക്ക് മൂന്ന് സീറ്റ് ലഭിച്ച സ്ഥാനത്ത് ഇത്തവണ അത് രണ്ട് സീറ്റിലേക്ക് ഒതുങ്ങും. കൂടാതെ മെഹ്ബൂബാ മുഫ്തിയുടെ പിഡിപിക്കും, കോണ്‍ഗ്രസ്സിനും ഒന്നുവീതം സീറ്റുകളും ലഭിക്കുമെന്നുമാണ് സര്‍വ്വേ.
ഉത്തരാഖണ്ഡില്‍ ബിജെപി നാലും കോണ്‍ഗ്രസ് ഒരു സീറ്റും നേടുമെന്നാണ് അടുത്ത പ്രവചനം. കൂടാതെ ഗുജറാത്തില്‍ 24 സീറ്റ് ബിജെപിക്കും രണ്ട് സീറ്റ് കോണ്‍ഗ്രസ്സും നേടും.
Discussion about this post